ആറ്റിങ്ങൽ : ദേശീയ അഗ്നിശമന സേനാദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സ്റ്റേഷൻ ഓഫീസർ അഖിൽ .എസ്.ബി അഗ്നിശമന സേന പതാക ഉയർത്തി തുടക്കംകുറിച്ചു. ജീവനക്കാരുടെ അനുസ്മരണ പരേഡ്,കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ചവർക്ക് ആത്മ സമർപ്പണം,അഗ്നിശമന വാഹനങ്ങളും അലങ്കരിച്ച് ആറ്റിങ്ങൽ മൂന്നമുക്ക് മുതൽ ആലംകോട് വരെ റോഡ്ഷോയും നടത്തി. 20 വരെ ജനങ്ങളിൽ അഗ്നിസുരക്ഷ അവബോധത്തിന് മോക്ക് ഡ്രിൽ,ബോധവത്കരണ ക്ലാസ്,ഡെമോ എന്നിവ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |