വർക്കല: ജില്ലാ പഞ്ചായത്തിന്റെ കീഴുള്ള ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണ പദ്ധതിയുടെ ഭാഗമായി തെറ്റിക്കുളം യുവജനസംഘം ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ മന്ത്രി ഡോ.ആർ.ബിന്ദു,സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു എന്നിവരിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി, ഗ്രന്ഥശാല സെക്രട്ടറി എസ്. സോഫിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ലൈബ്രേറിയൻ പ്രവീണ പൈങ്കിളിദാസ്, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ഡി.എസ്.ഭരത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |