തോപ്പുംപടി: കണ്ണമാലി ചെറിയകടവിൽ 18കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെറിയകടവ് പുളിയാംപ്പിള്ളി വീട്ടിൽ ഫ്രാൻസിസ് സിനു (45) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. കഴിഞ്ഞ മാസം 30ന് പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തായത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രതി തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് കുട്ടി ബന്ധുവായ സ്ത്രീയോട് പറഞ്ഞു. തുടർന്ന് ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി രഹസ്യ മൊഴി നൽകിയിരുന്നു. പ്രതിക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |