കോഴിക്കോട് : ഫാസിസത്തിന്റെ കടന്നാക്രമണത്തിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കുവാൻ അംബേദ്കർ ചിന്താധാരകളെയും നീതിയുടെ രാഷ്ട്രീയ ആശയങ്ങളെയും സമരായുധങ്ങളാക്കാതെ സാദ്ധ്യമല്ലെന്ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. അംബേദ്കർ വിഭാവനം ചെയ്ത രാഷ്ട്ര സങ്കൽപം യാഥാർത്ഥ്യമാകണമെങ്കിൽ അംബേദ്കർ ആശയങ്ങളെ പ്രബോധനം ചെയ്യേണ്ടത് അനിവാര്യതയാണെന്നും ഇതിനായി സമൂഹം ഒറ്റക്കെട്ടാകണമെന്നും ചർച്ചാ സംഗമം ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്ത എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സംഗമത്തിന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട് വിഷയാവതരണം നടത്തി. പി.ടി വേലായുധൻ, ചന്ദ്രിക കൊയിലാണ്ടി, മഹേഷ് ശാസ്ത്രി, കെ.സി.ശ്രീധരൻ, വാസു പരപ്പനങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |