വീടിന് സമീപത്തോ പറമ്പിലോ അങ്ങനെ ഒരിടത്തും പാമ്പുകളെ കാണാന്‍ നമ്മളാരും ഇഷ്ടപ്പെടാറില്ല. ജീവന് ആപത്ത് സംഭവിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തന്നെ കണ്ടാല്‍ അപ്പോള്‍ തന്നെ അടിച്ച് കൊല്ലാനായിരിക്കും നാമെല്ലാം ശ്രമിക്കുക. എന്നാല്‍ പലപ്പോഴും പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് അറിയാമെങ്കിലും ഇവയെ പുറത്ത് കാണാന്‍ കഴിയാറില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. നമ്മുടെ ചുറ്റുപാടും മതിലിനോട് ചേര്‍ന്നും മണ്‍ തിട്ടകളിലും ദ്വാരങ്ങള്‍ കാണുമ്പോള്‍ അവ പാമ്പുകളുടേതാണോ എന്ന് സംശയിക്കാറുണ്ട്.
ഒരു ദ്വാരം കണ്ടാല്‍ അത് പാമ്പിന്റെ മാളമാണോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിന് ചില അടയാളങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. പാമ്പുകള്‍ ഒരിക്കലും സ്വന്തമായി മാളങ്ങള്‍ ഉണ്ടാക്കാറില്ല. മറ്റുള്ള ജീവികള്‍ കുഴിച്ച സ്ഥലത്ത് ജീവിക്കുകയാണ് ഇവ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് ഇഞ്ച് വരെയാണ് പാമ്പുകളുടെ മാളത്തിന്റെ വ്യാസം. വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ ആകും പാമ്പുകളുടെ മാളങ്ങള്‍ കാണപ്പെടുക.
നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട മാളത്തിന് സമീപത്തായി പാമ്പിന്റെ തൊലിയോ കാഷ്ഠമോ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പാമ്പുകളുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത്. പാമ്പിന്റെ മാളത്തിന്റെ രണ്ടറ്റവും കൂര്‍ത്തിരിക്കും. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ ഒരിക്കലും അതിനെ തകര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് പാമ്പുകളില്‍ അക്രമവാസന വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഒരു പ്രദേശം ഇഷ്ടപ്പെട്ടാല്‍ പാമ്പുകള്‍ അവിടെ നിന്ന് എളുപ്പത്തില്‍ പോകില്ല.
പാമ്പുകളുടെ മാളങ്ങള്‍ മൂടുന്നത് ഒരിക്കലും ഒരു ശാശ്വത പരിഹാരമല്ല. മാളങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രദേശം ഇഷ്ടപ്പെട്ട പാമ്പുകള്‍ സമീപത്ത് തന്നെ മറ്റ് മാളങ്ങളിലേക്ക് മാറാന്‍ സാദ്ധ്യത കൂടുതലാണ്. അതുപോലെ തന്നെ പാമ്പുകളുടെ മാളങ്ങള്‍ മൂടുമ്പോള്‍ കല്ലുകള്‍ കൊണ്ടും ഒപ്പം ധാരാളം മണ്ണിട്ടും മൂടാന്‍ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |