കോഴഞ്ചേരി: ശബരിമലയിലേക്കും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്ക് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുളയിൽ വിത്തുവിതച്ചു. വിത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷനായി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, ആറന്മുള ക്ഷേത്രോപദേശക സമിതി സെക്രട്ടറി ശശി കണ്ണങ്കേരിൽ, രാധാകൃഷ്ണൻ പി.ആർ, ഗിരീഷ് കണ്ണങ്കേരിൽ, സന്തോഷ്‌കുമാർ പുളിയേലിൽ, അശോകൻ മാവുനിക്കുന്നതിൽ, തോമസുകുട്ടി കുന്നത്തു,രാമചന്ദ്ര ആചാര്യ, മുരുകൻ കിഴക്കേനട ,ഭരത് വാഴുവേലിൽ, വിജയമോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉത്തമൻ കുറുന്താർ കൃഷിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |