പേരാമ്പ്ര: 25, 26, 27 തിയതികളിൽ കോഴിക്കോട്ട് നടക്കുന്ന ദേശീയ സോഷ്യലിസ്റ്റ് സമ്മേളനം വിജയിപ്പിക്കാൻ ചെറുവണ്ണൂർ അരങ്ങിൽ ശ്രീധരൻ സ്മാരക മന്ദിരത്തിൽ ചേർന്ന പേരാമ്പ്ര മണ്ഡലത്തിലെ സോഷ്യലിസ്റ്റുകളുടെ യോഗം തീരുമാനിച്ചു. ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി എൻ .കെ . വത്സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. മോനിഷ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. ശ്രീനിവാസൻ പരിപാടികളെ സംബന്ധിച്ച് വിശദീകരണംനടത്തി. കെ ലോഹ്യ, സി സുജിത്, നിഷാദ് പൊന്ന ങ്കണ്ടി, സുനിൽ ഓടയിൽ, കല്ലോട് ഗോപാലൻ, കെ ബാലകൃഷ്ണൻ, ഒ എം രാധാകൃഷ്ണൻ, സി പി ഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലംതല സംഘാടക സമിതി രുപീകരിച്ചു.
ഭാരവാഹികൾ: സി. സുജിത്ത് (ചെയർമാൻ), കെ. ബാലകൃഷ്ണൻ , പി.വി. മനോജ്കുമാർ (വൈസ് ചെയർമാന്മാർ), സുനിൽ ഓടയിൽ(ജന. കൺവീനർ), സി.കെ.ശശി, ബിജു സി.എരവട്ടൂർ (കൺവീനർമാർ), സി എം രാധാകൃഷ്ണൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |