കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്ക്കറുടെ 134-ാം ജയന്തി ആഘോഷ സമ്മേളനവും കൂടുൽ മാണിക്യ ക്ഷേത്രത്തിലൂടെ തിരിച്ച് വരുന്ന ജാതി ഭ്രഷ്ടിനുമെതിരെ സംഘടിപ്പിച്ച സെമിനാറും സൗത്ത് ഇന്ത്യൻ ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മണ്ണിൽ ഉയർന്ന് വരുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ഈഴവരാദി ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ പ്രതിരോധ നിര ഉയർന്ന് വരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ ബോബൻ.ജി.നാഥ് അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ, ബി.മോഹൻദാസ്, നടരാജൻ അനന്തപുരി, വിജയൻ ശബരി, മോളി, എസ്.അയ്യപ്പദാസ്, അനില, ലാലാരാജൻ, ഗിരിജ, ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.ബി.ആർ. അംബേദ്ക്കർ സ്റ്റഡി സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |