കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിത മനോജ് എഴുതി സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച 'ഒരു കുട്ടി കണ്ട കുട്ടികളുടെ സിനിമകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി പത്രപ്രവർത്തകയും മുൻ പി എസ് സി അംഗവുമായ ആർ.പാർവതിദേവിക്ക് ആദ്യ കോപ്പി നൽകി നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി. ബിനു, ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ഷൈൻ ദേവ്, കെ ജി. അജിത് കുമാർ (സൈന്ധവ ബുക്സ്) എന്നിവർ പങ്കെടുത്തു. 2024 മദ്ധ്യവേനൽ അവധിക്കാലത്ത് കണ്ട മലയാളം, തമിഴ്, ഹിന്ദി, വിദേശ ഭാഷാ ചിത്രങ്ങളുടെ കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ വി. മനോജിന്റെയും ക്ലാപ്പന എസ്.വി എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക വി. രാഖിയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |