കൊല്ലം: സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് ലംഘിച്ച് ഈസ്റ്റ് കല്ലട മതിലകത്തുള്ള മൗണ്ട് കാർമൽ സ്കൂളിൽ സമ്മർ ക്യാമ്പ് എന്ന പേരിൽ ക്ലാസ് നടത്താൻ ഒരുങ്ങുന്നതായി പരാതി. ഈമാസം 21ന് ഉദ്ഘാടനത്തോടെ ക്ലാസ് ആരംഭിക്കുന്നതിന്റെ അറിയിപ്പ് രക്ഷിതാക്കൾക്ക് വാട്സ്ആപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അധികൃതർ നൽകി.
കടുത്ത വേനലിൽ കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതിലാലാണ് വിദ്യാഭ്യാസ വകുപ്പ് സർക്കാർ, എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങൾക്ക് പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലും സമ്മർ ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അഥവാ ക്യാമ്പുകളോ വർക്ക്ഷോപ്പുകളോ സംഘടിപ്പിക്കുകയാണെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വാങ്ങണം. ഇത്തരം വർക്ക്ഷോപ്പുകൾ പത്ത് ദിവസത്തിലധികം നീളാൻ പാടില്ലെന്നും നിർദ്ദേശമുള്ളതാണ്. ഇതിന് വിരുദ്ധമായി മേയ് പകുതി വരെ നീളുന്ന ക്ലാസാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |