കൊല്ലം: ഇടതടവില്ലാത്ത വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സി.കേശവൻ സ്മാരക ടൗൺഹാളിൽ സംസ്ഥാന മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എൽ.എമാരായ എം.നൗഷാദ്, ജി.എസ്.ജയലാൽ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, കളക്ടർ എൻ.ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ്.ജയൻ, കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി സാബു മാത്യു, എ.ഡി.എം ജി.നിർമൽകുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ബോർഡ് ചെയർമാൻ കെ.രാജഗോപാൽ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.പി.ജഗതി രാജ്, എൻ.എസ് സഹകരണ ആശുപത്രി സെക്രട്ടറി പി.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |