കരുനാഗപ്പള്ളി: പട. വടക്ക് കൊട്ടിശ്ശേരി കിഴക്കതിൽ ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. ഓച്ചിറ മഠത്തിൽകാരാഴ്മ കൃഷ്ണവിലാസത്തിൽ അലുവ അതുൽ എന്ന അതുലിനെയാണ് (30) കരുനാഗപ്പള്ളി പൊലീസ് തമിഴ് നാട്ടിലെ തിരുവള്ളൂരിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 27ന് പുലർച്ചെ രണ്ടരയോടെ സന്തോഷിന്റെ വീട്ടിലെത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സന്തോഷിനെ മാതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ അതേ ദിവസം വവ്വാക്കാവിൽ വച്ച് അനീർ എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് അതുൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ അതുലിന് വേണ്ടി പൊലീസ് വലവിരിച്ചെങ്കിലും വിദഗ്ദ്ധമായി രക്ഷപ്പെട്ടു. മാർച്ച് 30ന് ഭാര്യ പ്രതീക്ഷയും കുഞ്ഞിനുമൊപ്പം ചോറ്റാനിക്കര ക്ഷേത്രദർശനത്തിന് കാറിൽ പോകുമ്പോൾ ആലുവ അശോകപുരത്ത് വച്ച് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃത്യത്തിൽ പങ്കെടുത്ത പത്തുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |