കൊല്ലങ്കോട്: പുതുനഗരം മലങ്ക്ഷാ ഒലിയുള്ള 380 മത് ആണ്ട് നേർച്ചയ്ക്ക് കരിമ്പ ടി.യു.അബ്ദുൾ മജീദ് തങ്ങൾ കൊടിയേറ്റം നടത്തി. മേയ് ഒന്നിനാണ് ആണ്ട് നേർച്ച. ആണ്ട് നേർച്ചയോടനുബന്ധിച്ച് ദഫ് മുട്ടോടു കൂടി മേലെ തെരുവ് മുഹയുദ്ധീൻ പള്ളിയിൽ നിന്നും ചന്ദന കുടം എടുത്തുള്ള പ്രയാണം നടക്കും. മൗലീദ് പാരായണം രിഫാഈ രാത്തീബ് എന്നീ പ്രാർത്ഥനകളും നടക്കും. ടി.വൈ.അബൂൾ മജീദ്, ടി.കെ.ജമാൽ തങ്ങൾ, ടി.എസ്.അബ്ദുൾ റഹ്മാൻ, ടി.എസ്.ഇക്ബാൽ, ടി.കെ.ഷംസുദീൻ,
എസ്.എം.സക്കറിയ, കെ.ഖാദർ മൊയ്തീൻ, കാജാ അരസൻ, എ.എ.അബു താഹിർ, പി.എം.അബ്ദുൾ ഗഫൂർ, ആർ.ആർ.ഹക്കീം, ആർ.ഫാറൂഖ് ഉസ്താദ് എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |