പട്ടിക്കാട് : ജാമിഅ: നൂരിയ്യയുമായി അഫിലിയേറ്റ്‌ചെയ്ത് പ്രവർത്തിക്കുന്ന കോഡിനേഷൻ ഒഫ് ജാമിയ ജൂനിയർ കോളേജ് സ്ഥാപനങ്ങളുടെ അഡ്മിഷൻ പ്രചാരണ ദിനം ഇന്ന് നടക്കും.
സ്‌കൂൾ ഏഴാം തരം വിജയിച്ചവർക്ക് മതപഠനത്തോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നിവയും എസ്.എസ്.എൽ.സി വിജയിച്ചവർക്ക് പ്ലസ് ടു ഡിഗ്രി പിജി പഠനസൗകര്യങ്ങളും നൽകി ജാമിഅ: നൂരിയ്യയിലെ വിവിധ ഫാക്കൽറ്റികളിലേക്ക് പ്രവേശന സജ്ജമാക്കുന്നതാണ്
പ്രചാരണ ദിനത്തിന്റെ ഭാഗമായി ഇന്ന് പള്ളികളിൽ ഉത്ബോധനം നടത്താൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, ജംഇയ്യത്തുൽ ഖുത്വബാഅ് സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മർ മുസ്ലിയാർ അഭ്യർത്ഥിച്ചു. വിശദ വിവരങ്ങൾക്ക് 9288951564, 9605236632 എന്ന നമ്പറുകളിൽ ബന്ധപ്പെടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |