ആലപ്പുഴ: കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ, ഗൗഡസാരസ്വത ബ്രാഹ്‌മണ വെൽഫെയർ ആൻഡ‌് കൾച്ചറൽ ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആദ്യമായി മുഴുനീള കൊങ്കണി ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6ന് പഴയ തിരുമലയിലെ കാശീമഠം ഹാളിലാണ് 'അന്ത്യാരംഭ' എന്ന കൊങ്കണി സിനിമ പ്രദർശിപ്പിക്കുക. ബാംഗളൂരിലെ ആദിത്യ സിനി ക്രിയേഷൻസിന്റെ ബാനറിൽ ഡോ. കെ.രമേഷ് കാമത്ത് സംവിധാനം ചെയ്ത 'അന്ത്യാരംഭ' ബംഗളൂരുവിൽ നടന്ന അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമയ്ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുണ്ടാവും. പ്രവേശനം സൗജന്യമാണ്. സഹസംവിധായകനായ ബാംഗ്ലൂർ സ്വദേശി സഗ്രി അനന്തനായിക് പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് കെ.എൻ.എഫ് സെക്രട്ടറി പ്രൊഫ ഡോ.ജി.നാഗേന്ദ്രപ്രഭു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |