കൊയിലാണ്ടി: 28,29,30 തിയതികളിൽ കൊയിലാണ്ടിയിൽ നടക്കുന്ന കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. എം.ആർ. രാഘവ വാര്യർ സാംസ്കാരിക പ്രവർത്തകൻ വിജയരാഘവൻ ചേലിയയ്ക്ക് കൂപ്പൺ നൽകി നിർവഹിച്ചു. ഡോ. അബൂബക്കർ കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഷീല എം. അഷ്റഫ് കുരുവട്ടൂർ, പ്രദീപ് കണിയാരിക്കൽ ,കെ.ചിന്നൻ നായർ, ബാബു പാഞ്ഞാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 28 ന് കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മധുപാൽ ഉദ്ഘാടനം ചെയ്യും. 29, 30 തിയതികളിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്. എസിൽ പുസ്തക ചർച്ച നടക്കും. ബാവുൽ പാട്ടുകൾ, കാവ്യോത്സവം, എം.ടി നിലയ്ക്കാത്ത ഓളങ്ങൾ ലൈറ്റ് ആൻഡ് ഷേഡോ എന്നിവയും മൂന്ന് ദിവസങ്ങളിലായി നടക്കും. 29 ന് വിദ്യാർഥികൾക്ക് രചനാ ശില്പശാലയും 30 ന് നാടകശില്പശാലയും സംഘടിപ്പിക്കും.
കിതാബ് ഫെസ്റ്റിൽ ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, ആത്രയകം, ഞാൻ ഹിഡിംബി , ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ആനന്ദഭാരം, കാകപുരം, മറ്റൊരു മഹാഭാരതം, ഇവരും ഇവിടെ ജനിച്ചവർ, തൃക്കോട്ടൂർ പെരുമ, പുള്ളിയൻ, ബേത്തിമാരൻ, പെണ്ണപ്പൻ, കെടാത്ത ചൂട്ട്, കുമരു , അമ്മയുടെ ഓർമ്മ പുസ്തകം, ഒരു മലപ്പുറം പെണ്ണിൻറെ ആത്മകഥ, സെർട്ടോ ഏലിയോസ്, വെജിറ്റേറിയൻ , മഞ്ഞക്കുട ചൂടിയ പെൺകുട്ടി, ഹാർമോണിയം, കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് കവിതകൾ എന്നീ 23 പുസ്തകങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |