തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിലെ കേരള പൊലീസ് പവലിയൻ തുറന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരൻ, ഈസ്റ്റ് ഇൻസ്‌പെ്കടർ എം.ജെ.ജിജോ, ഈസ്റ്റ് സബ് ഇൻസ്‌പെ്കടർ ബിപിൻ പി.നായർ, ട്രാഫിക് സബ് ഇൻസ്‌പെക്ടർ ബോബി ചാണ്ടി, സൈബർ സെൽ സബ് ഇൻസ്‌പെ്ക്ടർ ഫീസ്റ്റോ എന്നിവരോടൊപ്പം പൂരം എക്‌സിബിഷൻ കമ്മറ്റി പ്രസിഡന്റ് രവീന്ദ്രനാഥ്, സെക്രട്ടറി എം.രവികുമാർ, ട്രഷറർ ദിലീപ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൂരം പ്രദർശന നഗരിയിലെ കേരള പൊലീസ് പവലിയൻ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |