തൃശൂർ: മധുര - ഗുരുവായൂർ - മധുര എക്‌സ്പ്രസിൽ നിലവിലുള്ള ഐ.സി.എഫ് കോച്ചുകൾക്ക് പകരം സി.ബി.സി കപ്ലിംഗുകളോടുകൂടിയ കോച്ചുകൾ ഏർപ്പെടുത്തുന്നു. മധുരയിൽ നിന്നും ഏപ്രിൽ 25നും ഗുരുവായൂരിൽ നിന്നും ഏപ്രിൽ 26നും പുറപ്പെടുന്ന വണ്ടികൾ പുതിയ കോച്ചുകളോടെയായിരിക്കും. നിലവിൽ 14 കോച്ചുകളോടുകൂടിയാണ് വണ്ടി ഓടുന്നത്. അതിൽ ഒരെണ്ണം എ.സിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. ബാക്കി പതിനൊന്നും ജനറൽ കോച്ചുകളാണ്. കോച്ചുകളുടെ ഈ മിശ്രണത്തിൽ മാറ്റമൊന്നും വരുത്തുന്നില്ലെന്ന് റെയിൽവേ പറഞ്ഞു. രാവിലെ ഗുരുവായൂരിൽ നിന്നും എറണാകുളം വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ധാരാളം സ്ഥിരം യാത്രികർ ആശ്രയിയ്ക്കുന്ന ഈ വണ്ടിയിൽ 18 കോച്ചുകൾ വേണമെന്ന് ദീർഘകാലമായി ആവശ്യം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |