ജനപ്രതിനിധികളും മെനക്കെട്ടില്ല
ടെണ്ടറിൽ ഭേദഗതി
കൊല്ലം: വരുന്ന സെപ്തംബറിൽ കൊല്ലം തീരത്ത് ഇന്ധനപര്യവേക്ഷണം ആരംഭിക്കുന്നതോടെ തുടർച്ചയായി കപ്പലുകൾ എത്തുമെന്ന കൊല്ലം പോർട്ടിന്റെ സ്വപ്നം തകർന്നു. തീരസേവനത്തിന്റെ ബേസ് യാർഡ് കൊല്ലത്തിന് പകരം കൊച്ചിയാക്കി ഓയിൽ ഇന്ത്യ ടെണ്ടർ ഭേദഗതി ചെയ്തു. ജനപ്രതിനിധികളുടെയും കേരള മാരിടൈം ബോർഡിന്റെയും ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകാഞ്ഞതാണ് കൊല്ലം പോർട്ടിന് കോടികൾ വരുമാനം ലഭിക്കുമായിരുന്ന സേവനം നഷ്ടമാകാൻ കാരണം.
ആഴക്കടലിൽ നിർമ്മിക്കുന്ന പര്യവേക്ഷണ കിണർ പരിശോധിക്കാനുള്ള സാമഗ്രികൾ, പര്യവേക്ഷണ കിണറിനെയും സംഭരണ ടാങ്കിനെയും ബന്ധിപ്പിക്കുന്ന പൈപ്പ്ലൈനുകൾ, കിണറിൽ നിന്നുള്ള ചെളി, നിർമ്മാണത്തിനുള്ള സിമന്റ് തുടങ്ങിയവയുടെ സംഭരണം, പര്യവേക്ഷണത്തെ സഹായിക്കുന്ന രണ്ട് കപ്പലുകൾ അടുപ്പിക്കാനുള്ള സൗകര്യം, ബങ്കറിംഗ്, പര്യവേക്ഷണ കപ്പലിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ തുടങ്ങിയ സേവനങ്ങളാണ് കൊല്ലം പോർട്ടിന് നഷ്ടമായിരിക്കുന്നത്.
തീരസേവനത്തിനുള്ള ടെണ്ടർ തയ്യാറാക്കാൻ ഒന്നര വർഷം മുമ്പ് ഓയിൽ ഇന്ത്യ ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. പര്യവേക്ഷണ സാമഗ്രികളുടെ സംഭരണത്തിന് വിശാലമായ യാർഡ്, പൈപ്പുകൾ നീക്കാനുള്ള കൂറ്റൻ ക്രെയിൻ അടക്കമുള്ള സംവിധാനങ്ങൾ പര്യാപ്തമെന്ന് വിലയിരുത്തിയാണ് തീരസേവനത്തിനുള്ള ബേസ് യാർഡ് കൊല്ലം പോർട്ടാക്കി ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചത്. ടെണ്ടർ നടപടികൾ ആരംഭിച്ചതോടെയാണ് തീരസേവനം കടത്താൻ ഓയിൽ ഇന്ത്യയും കൊച്ചിൻ പോർട്ടും ശ്രമം തുടങ്ങിയത്.
നഷ്ടം സഹിച്ച് കൊച്ചിക്ക് സഹായം
യാർഡ്, ഗോഡൗൺ, ഉപകരണങ്ങൾ എന്നിവയുടെ വാടകയിനത്തിൽ കൊല്ലം പോർട്ടിനേക്കാൾ കൂടുതൽ തുക കൊച്ചി പോർട്ടിന് നൽകേണ്ടി വരും
ഇതിന് പുറമേ പര്യവേക്ഷണത്തെ സഹായിക്കുന്ന കപ്പലുകൾക്ക് കൊല്ലം തീരത്ത് നിന്ന് കൊച്ചിയിലെത്താൻ കൂടുതൽ ഇന്ധനം ചെലവാകും
ഇങ്ങനെ വൻതുക അധികം ചെലവാകുന്ന സാഹചര്യം സൃഷ്ടിച്ചാണ് തീരസേവനം ഓയിൽ ഇന്ത്യ കൊച്ചിയിലേക്ക് മാറ്റുന്നത്
പര്യവേക്ഷണം സെപ്തംബറിൽ
കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ
പര്യവേക്ഷണം
7 മാസം
ഒരുവർഷം വരെ നീണ്ടേക്കാം
കൊല്ലം പോർട്ടിൽ നിന്ന്
48 കിലോമീറ്റർ അകലെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |