കൊല്ലം: 'ലൈഫ് ഓഫ് മാൻഗ്രോവ്' ന് കേരള ഫിലിം ക്രിട്ടിക്സിന്റെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം. പ്രതിരോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമത്തിൽ അമിത കീടനാശിനി പ്രയോഗത്താൽ കാൻസർ പിടിപെടുന്നു. ഇതോടെ താമസക്കാർ ഗ്രാമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. അയ്യൻ ചാത്തൻമാത്രം ഏകനായി ഇവിടെ വസിച്ച് പ്രതിരോധത്തിന്റെ കണ്ടൽ ചെടികൾ നട്ടുവളർത്തുകയാണ്. കാൻസർ മൂലം അച്ഛനമ്മമാരെ നഷ്ടപ്പെട്ട അഞ്ജുവെന്ന പെൺകുട്ടിയുടെയും കണ്ടൽ സംരക്ഷണം ഏറ്റെടുക്കുന്ന അയ്യൻ ചാത്തന്റെയും വ്യത്യസ്ത കാഴ്ചകളിലൂടെ ഒത്തിരികാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയാണ് സിനിമ മികച്ച പരിസ്ഥിതി ചിത്രമായി മാറിയത്. എൻ.എൻ.ബൈജുവാണ് സംവിധായകൻ. സുധീർ കരമന, നിയാസ് ബക്കർ, ദിനേഷ് പണിക്കർ, കോബ്ര രാജേഷ്, അയ്ഷ് ബിൻ, ഗായത്രി വിജയ്, ഷേഷ ബിന, ഷിഫിൻ ഫാത്തിമ, വേണു അമ്പലപ്പുഴ, വി.മോഹൻ, കോട്ടാത്തല ശ്രീകുമാർ, എസ്.ബിജുരാജ്, നസീർ മുഹമ്മദ് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും അതിഥിവേഷത്തിലെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |