കരുനാഗപ്പള്ളി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മതിയായ ഫണ്ടില്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന 26 കാരനായ മുഹമ്മദ് ഷായുടെ ചികിത്സയ്ക്കായി നവമാദ്ധ്യമ കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് കൈമാറി. കായംകുളം പത്തിയൂർ വേലിത്തറ വടക്കത്തിൽ മത്സ്യത്തൊഴിലാളിയായ ഹുസൈനും കുടുംബവും കുറച്ചു കാലമായി കുലശേഖരപുരത്ത് വാടക കെട്ടിടത്തിലാണ് താമസം. ഹുസൈന്റെ മൂത്തമകൻ മുഹമ്മദ് ഷായുടെ ഇരു വൃക്കകളും പ്രവർത്തന രഹിതമായി. വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ 30 ലക്ഷം രൂപ സ്വരൂപിച്ചു. ഫണ്ട് ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ മുഹമ്മദ് ഷായെ ഏൽപ്പിച്ചു. ബന്ധുക്കളുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് പുരം സുധീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാട്സ്ആപ്പ് ധന സഹായ സമിതി ഗ്രൂപ്പിന് നേതൃത്വം നൽകിയ ഷംനാദ്, കൊച്ചു കുഞ്ഞ് കൊച്ചയത്ത്, സ്വാന്തനം മധു, സജീവ് കൊച്ചാലുംമൂട്,അദിനാട് മജീദ്, അജ്മൽ , നിസാം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |