വടകര:മാദ്ധ്യമ-രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനായിരുന്ന ഐ.വി ബാബു അനുസ്മരണം മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് 'ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ എന്ന വിഷയത്തിൽ അദ്ദേഹം പറഞ്ഞു. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നുപോകുന്നത്. രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുകയും പാർലമെന്റ് മന്ദിരം സന്യാസിമാർ ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന കാലം തന്നെയാണ് ഫാസിസത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. പി.സി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാഷകൻ പ്രമോദ് പുഴങ്കര, ബിജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |