SignIn
Kerala Kaumudi Online
Friday, 23 May 2025 4.11 PM IST

സൂര്യയുടെ തിരിച്ചു വരവ്, കലിപ്പിൽ ജോജു ജോർജ്

Increase Font Size Decrease Font Size Print Page
surya



പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം റെട്രോ ട്രെയിലർ റിലീസ് ചെയ്തു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോ എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ ആണ് ട്രെയിലർ എഡിറ്റ് ചെയ്തത്. മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരുടെ മിന്നും പ്രകടനങ്ങൾ നൽകുന്ന ചിത്രമായിരിക്കും .
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക . നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.മേയ് ഒന്നിന് ലോകവ്യാപകമായി റിലീസ് ചെയ്യും.സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം , കേരള വിതരണാവകാശം വൈക മെറിലാന്റ്ഡ് സ്വന്തമാക്കി. പി. ആർ. ഒ : പ്രതീഷ് ശേഖർ.


TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.