കൊച്ചി: പ്രമുഖ താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗദ്ധനും വി.പി.എസ് ലേക്ഷോറിലെയും കീഹോൾ ക്ലിനിക്കിലെയും മിനിമൽ ഇൻവേസീവ് സർജറി വിഭാഗം മേധാവിയുമായ ഡോ.ആർ. പദ്മകുമാറിന് ഇന്റർനാഷണൽ സൊസൈറ്റി ഒഫ് കോളോപ്രൊക്ടോളജിയുടെ ഓണററി ഫെലോഷിപ്പ്. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഫെല്ലോഷിപ്പ് സമ്മാനിച്ചു. കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ദ്ധരുടെ പരിശീലനത്തിനും ഉന്നമനത്തിനും വേണ്ടി നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഫെലോഷിപ്പ്. ചടങ്ങിൽ എയിംസ് മുൻ ഡയറക്ടർ പ്രൊഫ.ഡോ.എം.സി. മിശ്ര, അസോസിയേഷൻസ് ഒഫ് സർജൻസ് ഒഫ് ഇന്ത്യ മുൻ ദേശിയ അദ്ധ്യക്ഷൻ ഡോ.സി. പളനിവേലു, ഇന്റർനാഷണൽ സൊസൈറ്റി ഒഫ് കോളോപ്രൊക്ടോളജി അദ്ധ്യക്ഷൻ ഡോ. പ്രശാന്ത് രാഹത്തെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |