ബേപ്പൂർ: മത്സ്യബന്ധന മേഖലയെ വൻ പ്രതിസന്ധിയിലാക്കിയ ഹാർബറിന് സമീപം ചാലിയാറിലെ മണൽതിട്ടകൾക്ക് പരിഹാരമാകുന്നു. ചാലിയാറിലെ മണലും ചെങ്കൽ പാറകളും നീക്കം ചെയ്യാനുള്ള ഡ്രഡ്‌ജർ സ്ഥാപിക്കാനുള്ള ഉരുക്കു ചങ്ങാടങ്ങൾ ലോ ലെവൽ ജട്ടിയിൽ വെച്ച് കൂട്ടിയോജിപ്പിച്ച ശേഷം ചാലിയാറിൽ ഇറക്കി. ആറു ചങ്ങാടങ്ങൾ ഒരുമിച്ച് ഘടിപ്പിച്ചാണ് ഭീമൻ ഉരുക്കു ചങ്ങാടം തയ്യാറാക്കിയിട്ടുള്ളത്. നാല് ഘട്ടങ്ങളിലായാണ് ഡ്രഡ്ജിഗ് നടക്കുന്നത്. ബോട്ടുകൾ വാർഫിൽ നിന്നും മാറ്റി നങ്കൂരമിടാതെ ഡ്രഡ്ജിംഗിൻ്റെ ഭാഗമായി നടന്ന ജിയോളജിക്കൽ സർവെയുമായി മത്സ്യ തൊഴിലാളികൾ സഹകരിക്കാൻ തയ്യാറാകാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. 60:40 അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതമായി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഹാർബറിലെ ഡ്രഡ്ജിങ്ങിനായി 5.94 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഗോവയിലെ വെസ്റ്റേൺ ഡ്രഡ്ജിംഗ് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. 6 മാസമാണ് പ്രവർത്തന കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ആദ്യ പടി
ലോ ലെവൽ ജട്ടി മുതൽ പുതിയ വാർഫിലെ ലേലപ്പുരയുടെ അവസാന ഭാഗം വരെ 100 മീറ്റർ നീളത്തിലും 120 മീറ്റർ വീതിയിലും ഡ്രഡ്ജിഗ് നടക്കും. ഡ്രഡ്ജിങ്ങിൽ നീക്കം ചെയ്യുന്ന മണലും പാറകളും ബാർജിലേക്ക് നിറച്ച് ആഴക്കടലിൽ അഞ്ച് കിലോമിറ്റർ ദൂരത്തിൽ നിക്ഷേപിക്കും. 23 ന് ഡ്രഡ്ജിംഗ് തുടങ്ങുമ്പോൾ ആ ഭാഗത്തുള്ള ബോട്ടുകൾ മാറ്റി നങ്കൂരമിടാൻ ബോട്ടുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടമകളിൽ പലരും ഡ്രഡ്‌ജിംഗിന്റെ നടപടികളുമായി തീരെ സഹകരിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള ഉരുക്കു ചങ്ങാടത്തിന് പുറമെ മറ്റൊരു ചങ്ങാടവും ഡ്രഡ്ജറും ഗോവയിൽ നിന്നും ഹാർബറിലെത്തും.
ഡ്രഡ്‌ജിംഗിന് 5. 94 കോടി അനുവദിച്ചു
ട്രഡ്‌ജിംഗ് ഇവിടെ
ലോ ലെവൽ ജട്ടിയിൽ നിന്നും കപ്പൽ പൊളി ശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും
നീക്കാനുള്ളത് - 10 ശതമാനം പാറ 90 ശതമാനം ചെളി
നിലവിൽ രണ്ടര മീറ്ററുള്ള വാർഫിൻ്റെ അടിത്തട്ടിൽ നിന്നും മൂന്നു മീറ്റർ താഴ്ചയിൽ ഡ്രഡ്ജിംഗ് നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |