അമ്പലപ്പുഴ: വിഞ്ജാന കേരളം പദ്ധതിയുടെ ഭാഗമായി കെ ഡിസ്ക്കിന്റെ ആഭിമുഖ്യത്തിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കായി വ്യക്തിത്വവികസന ക്ലാസുകൾ നടത്തും. 21 മുതൽ 23 വരെ പുന്നപ്ര മാർ ഗ്രീഗോറിയോസ് കോളേജിലാണ് ക്ലാസ്. ആശയ വിനിമയം , നൈപുണ്യ വികസനം , ഇന്റർവ്യൂ പരിശീലനം , ക്രിയാത്മ ചിന്ത, ഗ്രൂപ്പ് ഡിസ്കഷൻ , സമയ നിയന്ത്രണം , അവതരണം , ടീം വർക്ക് ,തൊഴിൽ അവസരങ്ങൾ എന്നി വിഷയങ്ങളിൽ പ്രഗല്ഭർ ക്ലാസെടുക്കും. . വിദ്യാർത്ഥികളുടെ പഠനം തീരുന്ന മുറയ്ക്ക് അവർക്ക് ജോലി നേടികൊടുക്കുകയാണ് ലക്‌ഷ്യം . പങ്കടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും .രജിസ്ട്രേഷന് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7907050938.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |