തൃശൂർ: വിഷുവിന് മുമ്പ് പണം അനുവദിച്ചുവെന്ന് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും വിഷുവിനും ഈസ്റ്ററിനും സ്‌കൂൾ പാചക തൊഴിലാളികൾക്ക് ശമ്പളം കിട്ടിയില്ലെന്ന് സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ. എ.ഇ.ഒ തലത്തിൽ പണമെത്തിയിട്ടില്ലെന്നാണ് വിശദീകരണം. ഈസ്റ്ററും പട്ടിണിയിലാകും. സർക്കാരിന്റെ നാലാം വാർഷികത്തിന് 25 കോടി അനുവദിച്ച സർക്കാർ നിസാര ശമ്പളമുള്ള പാവങ്ങളെ പട്ടിണിക്കിടുകയാണെന്നും സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. സർക്കാരിൽ നിന്ന് കടം ചോദിക്കുന്നതല്ല, ചെയ്ത തൊഴിലിനുള്ള വേതനമാണ് ചോദിക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് പോലും ഇങ്ങനെ ജീവിക്കുന്നവരോട് ഐക്യപ്പെടാൻ സാധിക്കാതെ വരികയാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. താലിമാല വരെ പണയപ്പെടുത്തി ജീവിച്ചാണ് തൊഴിലാളികൾ ഇത്തരം അവസ്ഥകളെ അതിജീവിക്കുന്നതെന്നും അസോസിയേഷൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |