മോസ്‌കോ: പരസ്‌പരം വെടിനിറുത്തൽ ലംഘനം ആരോപിച്ച് റഷ്യയും യുക്രെയിനും. ഈസ്റ്റർ പ്രമാണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഏകപക്ഷീയമായാണ് യുക്രെയിനിൽ ഹ്രസ്വ വെടിനിറുത്തൽ പ്രഖ്യാപിച്ചത്. 30 മണിക്കൂർ നീണ്ട വെടിനിറുത്തലിന്റെ കാലാവധി ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.30ന് അവസാനിച്ചു. പുട്ടിന്റേത് വെറും പാഴ് വാക്കായിരുന്നെന്നും ഇന്നലെ 46ലേറെ റഷ്യൻ ആക്രമണങ്ങൾ രാജ്യത്തുണ്ടായെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി ആരോപിച്ചു. എന്നാൽ യുക്രെയിൻ നൂറിലേറെ തവണ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |