മരട്: നഗരസഭ നവീകരിച്ച നെട്ടൂരിലെ എ.പി.ജെ അബ്ദുൽ കലാം പാർക്ക് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായൽ തീരത്ത് നടപ്പാതകൾ, കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ, ഓപ്പൺ സ്റ്റേജ്, പിക്‌നിക് ഏരിയകൾ, എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പാർക്ക്. ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നഗരസഭാ നയത്തിന്റെ ഭാഗമായിട്ടാണ് പാർക്ക് നവീകരണം . മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്, ശോഭ ചന്ദ്രൻ, റിനി തോമസ്,ബിനോയ് ജോസഫ്, ജയ ജോസഫ്,പി. ഡി. രാജേഷ് , ചന്ദ്ര കലാധരൻ,അജിത നന്ദകുമാർ, മിനി ഷാജി, ജയനി പീറ്റർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |