കല്ലമ്പലം : മരുതിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വർക്കല ഡോ.അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും മരുതിക്കുന്ന് മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് മരുതിക്കുന്ന് തൗഹീദുൽ ഇസ്ലാം മദ്രസ ഹാളിൽ ജുമാ-മസ്ജിദ് ചീഫ്ഇമാം ഹാഫിള് ആഷിഖ് മന്നാനി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് എ.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നേത്രരോഗ വിദഗ്ദ്ധൻ ഡോ.ജൂലിയ രാജു മുഖ്യപ്രഭാഷണം നടത്തി.ഹാഫിള്‍ കോളേജ് പ്രിൻസിപ്പൽ ഹാഫിള് സാബിത് ബാഖവി, മനാഫ് ഫൈസി,ജമാഅത്ത് ജനറൽ സെക്രട്ടറി എം.നസീറുദ്ദീൻ,വൈസ് പ്രസിഡന്റ് എൽ.ഷറഫുദ്ദീൻ, സെക്രട്ടറിമാരായ എ.നവാസ്, ഐ.സാജിദ്, കമ്മിറ്റി അംഗങ്ങളായ പി.എം സലാഹുദ്ദീൻ,ഐ.നസീം, എ.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |