വക്കം:സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായിരുന്ന വക്കം നടരാജന്റെ പതിനഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.അനുസ്മരണ യോഗത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സുഭാഷ്,ആർ. രാമു,ഏരിയ കമ്മിറ്റി അംഗങ്ങളായ രാജു,സുനിൽകുമാർ,മണികണ്ഠൻ,വക്കം ലോക്കൽ സെക്രട്ടറി ടി.ഷാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |