കൊച്ചി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് കൗൺസിൽ കമ്മിറ്റി (എൻ.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന പ്രഥമ ഇന്ത്യൻ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് എക്‌സിബിഷൻ (ഇൻഡെക്‌സ് 2025 ) മേയ് രണ്ടിന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം(എം.എസ്.എം.ഇ) മന്ത്രി ജിതിൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷനിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ബി.എൽ വർമ്മ, സുരേഷ് ഗോപി, ചിരാഗ് പാസ്വാൻ, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ബെന്നി ബഹ്നാൻ എം.പി, റോജി എം. ജോൺ എം.എം.എൽ. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ, എംബസി പ്രതിനിധികൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി തുടങ്ങിയവർ പങ്കെടുക്കുമെന്ന് എൻ.ഐ.ഡി.സി.സി നാഷണൽ വൈസ് ചെയർപേഴ്‌സൺ പ്രസിഡന്റ് ഗൗരി വത്സ പറഞ്ഞു. രാജ്യത്തെ വ്യവസായ പുരോഗതിക്കായി നൂതന സാങ്കേതികവിദ്യയോടെ രൂപീകരിച്ച 'ഇൻഡ് ആപ്പിന്റെ ലോഞ്ചും ലിസ്റ്റിംഗും ഇതോടൊപ്പം നടക്കും. എം.എസ്.എം.ഇ, ഭക്ഷ്യസംസ്കരണം, വാണിജ്യം, മൃഗസംരക്ഷണ മന്ത്രാലയങ്ങളാണ് എക്‌സിബിഷനിൽ പങ്കെടുക്കുന്നത്. 450 സ്റ്റാളുകൾ ഉണ്ടായിരിക്കും.
ദക്ഷിണ മേഖല ചെയർമാൻ വെമ്പള്ളി അമാനുള്ള, എൻ.ഐ.ഡി.സി.സി നാഷണൽ ലെൻഡിംഗ് പാർട്ട്ണറും ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡിയുമായ അഡ്വ. കെ. ജി അനിൽ കുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ രാജശ്രീ അജിത്, ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കമ്മീഷണർ ഹരീഷ് ബാലകൃഷ്ണൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പ്രദർശനം അഞ്ചിന് സമാപിക്കും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |