കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയിലൂടെ കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന തൊഴിൽ രഹിതരായ ആയിരം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് അറിയിച്ചു. നിലവിൽ 2283 പേർ നഗരസഭയുടെ ഡി.ഡബ്ള്യു. എം.എസ് പ്ലാറ്റ്ഫോമിൽ രജിസ്ട്രർ ചെയ്തു കഴിഞ്ഞു. തൊഴിൽ മേളകൾ സംഘടിപ്പിച്ചാണ് തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നത്. ഇതിന്റെ ഭാഗമായുള്ള ജോബ് സെന്ററിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹന നസീം അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹേഷ് ജയരാജ്, എം.ശോഭന, ഡോ.പി.മീന, എസ്.ഇന്ദുലേഖ, റെജി ഫോട്ടോപാർക്ക്, മുൻ ചെയർമാൻമാരായ എം.അൻസർ, കോട്ടയിൽ രാജു, കൗൺസിലർ സതീഷ് തേവനത്ത് എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി വി.എസ്.സന്ദീപ് കുമാർ സ്വാഗതവും കോ - ഓഡിനേറ്റർ കെ.പി.ദിനേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |