കൊച്ചി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മരട് ഇഞ്ചക്കലിൽ ആരംഭിക്കുന്ന 4-ാമത് സൗജന്യ ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.യു. വിജു അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, ഏരിയാ കമ്മിറ്റി രക്ഷാധികാരികളായ എം.സി.സുരേന്ദ്രൻ, ടി.സി. ഷിബു, പി. വാസുദേവൻ, സി.എൻ.സുന്ദരൻ, മേഖലാ കമ്മിറ്റി രക്ഷാധികാരികളായ എം.പി. സുനിൽകുമാർ, കെ.വി. കിരൺരാജ്, സി.ആർ. ഷാനവാസ്, ജെ.സജീഷ്, ഏരിയാ പ്രസിഡന്റ് എ.വി.കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |