കോഴിക്കോട് : ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാസലഹരിക്കെതിര 'ഡ്രഗ് ഫ്രീ കേരള' എന്ന സന്ദേശമുയർത്തി താമരശ്ശേരിയിൽ നിന്ന് തിരുവന്തപുരത്തേക്ക് സൈക്കിൾ റാലി ആരംഭിച്ചു. പൊലീസ്,ഏക്‌സൈസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,എം.ത്രി ആർ, മറിയാസ് സൈക്കിൾമാർട്ട് തുടങ്ങിയവരുമായി സഹകരിച്ചാണ് യാത്ര കോഴിക്കോട് കളക്ടറേറ്റ് പരിസരത്ത് നൽകിയ സ്വീകരണത്തിൽ മന്ത്രി കെ. രാജൻ പങ്കെടുത്തു. പൂനൂരിൽ അഡ്വ.കെ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര റൂറൽ എസ്.പി കെ ഇ ബൈജു ഫ്ളാഗ് ഓഫ് ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ എ ഷമീർ ബാവ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മിഷണർ സുഗുണൻ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |