കോഴിക്കോട്: ജില്ലാ അദ്ധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. മാർച്ചിലെ ശമ്പളവിതരണമാണ് മുടങ്ങിയത്. കേന്ദ്ര ഫണ്ട് 60 ശതമാനം, സ്റ്റേറ്റ് ഫണ്ട് 40 ശതമാനം എന്ന രീതിയിലാണ് ഡയറ്റിലെ ജീവനക്കാരുടെ ശമ്പളത്തിനുള്ള ഫണ്ട് അനുവദിക്കുന്നത്. അനദ്ധ്യാപക ജീവനക്കാരുടെ ശമ്പളം കേന്ദ്ര ഫണ്ടിന്റെ കീഴിൽ വരുന്നതാണ്. ശമ്പളം നൽകുന്ന ശീർഷകങ്ങൾ മരവിപ്പിച്ചിരിക്കുന്നത് വഞ്ചനയാണെന്നും ധനകാര്യവകുപ്പും പൊതു വിദ്യാഭ്യാസവകുപ്പും ഇടപെട്ട് ജീവനക്കാരുടെ ശമ്പളം മാറാൻ സാഹചര്യം ഒരുക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |