കോഴിക്കോട്: ബിസിനസ് സ്വപ്‌നങ്ങളുമായി സൈക്കിളിൽ ഓൺലൈൻ ഭക്ഷണമെത്തിച്ച് അശ്വിൻ സമ്പാദിക്കുന്നത് മാസം അരലക്ഷം രൂപ. നാല് മാസം മുമ്പ് ചെന്നെെയിലെ ജോലിയുപേക്ഷിച്ചാണ് ഈ 25കാരൻ ഭക്ഷണവിതരണക്കാരനായത്. വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിയാണ്.
ഓൺലൈൻ വിതരണത്തിലുള്ള ബൈക്കുകൾ ഗതാഗത കുരുക്കിലാകുമ്പോൾ അശ്വിൻ കൂളാണ്. താമസിച്ച് ഭക്ഷണമെത്തിച്ചതിന് ഇതുവരെ പഴികേട്ടിട്ടില്ല. പെട്രോൾ വിലയിലും ആശങ്കയില്ല. കറുത്ത മാസ്‌കും, കൂളിംഗ് ഗ്ലാസും വച്ചുള്ള അശ്വിന്റെ യാത്ര കോഴിക്കോട്ടെ പതിവ് കാഴ്ചയാണ്.
ജെ.ഡി.ടി കോളേജിൽ നിന്ന് എൻജിനിയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്. ചെന്നെെയിലായിരുന്നപ്പോഴും പാർട്ട് ടെെമായി ഭക്ഷണവിതരണ ജോലി ചെയ്തിരുന്നു. അന്ന് ബെെക്കിലായിരുന്നു വിതരണം. സൈക്കിൾ യാത്രയ്‌ക്കിടെ അശ്വിൻ വ്ലോഗും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നടി സുരഭിലക്ഷ്മിയുടെ അഭിന്ദനവും ലഭിച്ചു.
10 മണിക്കൂർ ജോലി
ദിവസവും 9-10 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. പുതുതായി സെെക്കിൾ വാങ്ങിയതാണ് ആകെയുള്ള മുടക്കുമുതൽ. ചെന്നെെയിലെ ജോലിയുപേക്ഷിച്ചപ്പോൾ കുടുംബത്തിൽ നിന്നുൾപ്പെടെ എതിർപ്പുണ്ടായി. എന്നാൽ ഇത്ര മെച്ചപ്പെട്ട കൂലി ലഭിക്കുന്ന ജോലി കുറവാണെന്നാണ് അശ്വിൻ പറയുന്നത്. ജോലി സമയമുൾപ്പെടെ ക്രമീകരിക്കാനുമാകും. ഇതാണ് വിദ്യാർത്ഥികളെയുൾപ്പെടെ ഓൺലെെൻ വിതരണത്തിലേക്ക് അകർഷിക്കുന്നതെന്നും അശ്വിൻ പറയുന്നു. അച്ഛൻ സുനിൽ സെയിൽസ് ടാക്സ് ജീവനക്കാരനാണ്. അമ്മ: അശ്വതി. സഹോദരി കീർത്തന നഴ്സാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |