ഓയൂർ : മീയന്നൂർ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തുള്ള വർഷങ്ങൾ പഴക്കമുള്ള ആൽമരം അപകടഭീഷണിയാകുന്നു. ശിഖരങ്ങൾ ഉണങ്ങിയ നിലയിലാണ്. ദിവസവും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി വരുന്നവരും മറ്റു യാത്രക്കാരുമായി നിരവധി ആളുകൾ ഈ ആലിന്റെ പരിസരത്ത് ബസ് കാത്തു നിൽക്കാറുണ്ട്. നിരവധി വ്യപാര സ്ഥാപനങ്ങളും സമീപത്തുണ്ട്. പൂയപ്പള്ളി പഞ്ചായത്ത് ഇടപെട്ട് മുറിച്ചു മാറ്റണമെന്ന് വ്യാപാരികളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു. ഈ ആൽ മരത്തിന്റെ കീഴിൽ ചെറിയ ഒരു വിളക്ക് കത്തിയ്ക്കുന്ന സ്ഥലവുമുണ്ട്. ആൽമരച്ചുവട്ടിലെ തണൽ നിരവധി യാത്രക്കാരുടെ ആശ്രയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |