തൃശൂർ: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പോഷൺ പക്ഷാചരണത്തോടനുബന്ധിച്ച് അരിയന്നൂരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് പ്രോജക്ട് ചൊവ്വന്നൂർ ബ്ലോക്ക്, കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.പ്രമോദ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജയന്തി ടീച്ചർ, ഐ.സി.ഡി.എസ് ചൊവ്വന്നൂർ ബ്ലോക്ക് സൂപ്പർവൈസർ സഹീറ, സി.ബി.സി തൃശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, എഫ്.പി.എ അംജിത് ഷേർ, കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.പി.ചിന്ത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |