കൊല്ലം: കുരിശ് ചുമന്ന് നടക്കുന്ന തരത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അനിലെനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം നൽകിയ പരാതിയിൽ കലാപശ്രമം ചുമത്തിയാണ് കേസ്.
വി.ആർ ഫ്രണ്ട്സ് എന്ന പേരിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചുവെന്നാണ് പരാതി. ചിത്രങ്ങൾ സഹിതം യുവമോർച്ച ലോകസഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. സി.പി.എം അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ് അനിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |