തിരുവനന്തപുരം: വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തെ ലൈബ്രറി പൊതുജനങ്ങൾക്ക് തുറന്ന് നൽകി. നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകളും അപൂർവമായ പുസ്തകങ്ങളും അടങ്ങുന്ന ലൈബ്രറിയാണിത്.
പരിസ്ഥിതി വിജ്ഞാനവും പൊതുവിഷയങ്ങളും ഉൾപ്പെടെ വിശാലമായ പുസ്തക ശേഖരമാണിവിടെയുള്ളത്.
സാഹിത്യകാരനും പരിസ്ഥിതിപ്രവർത്തകനുമായ സി.റഹിം, എഴുത്തുകാരനും ബുക്മാർക് സെക്രട്ടറിയുമായ എബ്രഹാം മാത്യു,അസി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും അദ്ധ്യക്ഷനുമായ ഡോ.എൽ. ചന്ദ്രശേഖർ,സജികുമാർ,ലൈബ്രറിയൻ എം.ഹസീന ,എഫ്.ഐ.ബി.ഡയറക്ടർ ശ്രീലേഖ പി.ടി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ആർ.രാജഗോപാൽ, എസ്.അനിൽ, വയലാർ ഗോപകുമാർ, കെ.ആർ.അജയൻ, സെക്രട്ടറി പി. ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |