കാക്കനാട്: കാക്കനാട് കേന്ദ്രീയ ഭവനിൽ വ്യാജ ബോംബ് ഭീഷണി. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്‌സ്‌പ്ളോസീവ്സ് വിഭാഗം മേധാവിയുടെ ഇ മെയിലിലാണ് ഇന്നലെ രാവിലെ 9ന് ഭീഷണി സന്ദേശം എത്തിയത്. ഇൻഫോപാർക്ക് പൊലീസിന്റെയും സി.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് മൂന്നു ബ്ലോക്കുകളിലായി കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഓഫീസിന് അവധി നൽകി. ലഹരി കേസിൽ പിടിക്കപ്പെട്ടവരെ മോചിപ്പില്ലെങ്കിൽ കേന്ദ്രീയ ഭവൻ ബോംബ് വച്ചു തകർക്കും എന്നായിരുന്നു ഭീഷണി. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |