ചേളന്നൂർ : ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ്, പി.ടി.എ യുടെ നേതൃത്വത്തിൽ നവീകരിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് കോളേജുകൾ
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഇടങ്ങളിൽ ഉന്നതവിദ്യാസത്തിന്റെ മാതൃകാ സ്ഥാപനങ്ങളായാണ് വിഭാവനം ചെയ്യപ്പെട്ടതെന്നും അത്തരമൊരു ലക്ഷ്യത്തിലെത്തിച്ചേരാൻ ഗ്രാമപ്രദേശത്ത് നിലകൊള്ളുന്ന ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം പി.എം .രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ട്രസ്റ്റ്‌സ് എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് അരയക്കണ്ടി, കോളേജ് മദർ അലുംനി സെക്രട്ടറി മഹേഷ് ബാബു പി കെ, പി.ടി.എ വൈസ് പ്രസിഡന്റ് കെ ജി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുമാർ എസ് പി സ്വാഗതവും പി.ടി.എ സെക്രട്ടറി ഡോ. ജ്യോതിലക്ഷ്മി എസ് കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |