കൊല്ലം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എല്ലിൽ ആസിഡ് റീജനറേഷൻ പ്ലാന്റ് നവീകരണത്തിന് തുടക്കമായി. സാങ്കേതികവിദ്യ പരിഷ്കരിക്കുന്നതിന്റെ ഭാഗമായ പുതിയ സംവിധാനം ഒരുക്കുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങ് മാനേജിംഗ് ഡയറക്ടർ പി.പ്രദീപ്കുമാർ നിർവഹിച്ചു.
ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ആസിഡ് റീ ജനറേഷൻ പ്ലാന്റിൽ ഉണ്ടാകുന്ന ഉപോത്പന്നമായ അയൺ ഓക്സൈഡ് (റെഡ് ഓക്സൈഡ്) വിപണനത്തിന് ഉപയോഗിക്കുന്ന ഗ്രേഡിലേക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. 39.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ അയൺ ഓക്സൈഡ് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരമാകും. ഒപ്പം കമ്പനിക്ക് പുതിയ വരുമാനവുമാകും.
ആസിഡ് റീ ജനറേഷൻ പ്ലാന്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അയണോക്ഡൈഡ് വലിയ പോണ്ടുകളിൽ സൂക്ഷിക്കുകയായിരുന്നു. ഇവ നിറഞ്ഞതോടെ പുതുതായി ഉണ്ടാകുന്ന അയണോക്ഡൈഡിനെ സംസ്കരിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ കെയിലിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. വലിയ പോണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന അയൺ ഓകസൈഡിനെ സംസ്കരിച്ച് വിപണനത്തിന് ഉപയോഗിക്കുന്നതിനായുള്ള മറ്റൊരു പദ്ധതിയും കെ.എം.എം.എല്ലിൽ ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |