നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷന് സമാപത്തുനിന്നും 40 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി തിരയുകയായിരുന്നെന്ന് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഹൈദരാബാദ് കോടതിയിലും കേസ് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |