തിരുവനന്തപുരം: സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3ഉം 4ഉം പ്രതികൾ കൂടി അറസ്റ്റിൽ.മൂന്നാം പ്രതി പെരുങ്കടവിള ആലത്തൂർ ചാനൽക്കര അജീഷ് ഭവനിൽ നിന്ന് തമിഴ്നാട് കൊല്ലങ്കോട് കച്ചേരി നട അയ്യകോവിലിന് സമീപം താമസിക്കുന്ന അജിത്(26),നാലാം പ്രതി കുളത്തൂർ ചിറ്റക്കോട് വള്ളിവിള വീട്ടിൽ ശ്രീജു(18) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.കേസിലെ ഒന്നാം പ്രതി കാരോട് മാറാടി ജനത ലൈബ്രറിക്ക് സമീപം ആദർശ് നിവാസിൽ ആദർശ് (19),രണ്ടാംപ്രതി കാരോട് എണ്ണവിള കനാൽ ട്രെഡേഴ്‌സിന് സമീപം അഭിജിത് ക്വാട്ടേജിൽ അമിത് കുമാർ(24) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
ഇക്കഴിഞ്ഞ 7ന് പട്ടം കിസ്‌മത്ത് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.പ്രതികളുടെ സുഹൃത്തായ ഷിബിനാണ് കഴുത്തിൽ കുത്തേറ്റത്.ഷിബിന്റെ സുഹൃത്ത് കാൽവിന്റെ മൊബൈൽഫോൺ ഒരു മാസം മുൻപ് ആദർശിന് കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകശ്രമം.
ഒളിവിലായിരുന്ന പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ് പിടിയിലായത്.
എ.സി.പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷിജു,സി.പി.ഒമാരായ ഷിനി,ശരത്,അനീഷ്,ബിജു,സന്തോഷ്,അരുൺദേവ്,പദ്മരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |