തൊടിയൂർ: ലോക പുസ്തക ദിനത്തിൽ വനിതാ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകി സി.ആർ.മഹേഷ് എം.എൽ.എ.
ഓച്ചിറയിൽ ആരംഭിക്കുന്ന വനിത വായനശാലയ്ക്ക് വേണ്ടിയാണ് തന്റെയും ജ്യേഷ്ഠസഹോദരനും നാടക രചയിതാവും നടനുമായിരുന്ന അകാലത്തിൽ അന്തരിച്ച സി.ആർ.മനോജിന്റെയും പുസ്തശേഖരത്തിൽ നിന്ന് 1200 പുസ്തകങ്ങൾ സംഭാവന ചെയ്തത്. വീടിന് സമീപത്ത് താത്കാലിക കെട്ടിടത്തിൽ ലോക പുസ്തക ദിനമായ ഇന്നലെ മുതൽ വായനശാല പ്രവർത്തിച്ചു തുടങ്ങി. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന വനിതകളാണ് സംഘാടനവും നേതൃത്വവും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി വായനശാല പ്രവർത്തകർക്ക് കൈമാറി.സി. ആർ. മഹേഷ് എം.എൽ.എ, മാതാവ് മണിയമ്മ, സി.ആർ മനോജിന്റെ ഭാര്യ ലക്ഷ്മി മനോജ്, ഗായത്രി,വാർഡ്അംഗം മുകേഷ്, ആദിനാട് ശശി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |