കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റിയുടെ 35-ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ദന്തൽ ക്യാമ്പ് ചാത്തന്നൂർ എ.സി.പി ഓഫീസിൽ ക്യാമ്പ് അസി. കമ്മിഷണർ സി.എസ്. ഹരി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ എ. നിസാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. എ.എൽ. ജാസ്മിൻ, പ്രസിഡന്റ് ഡോ. ഷാനിമ നിസാം, ചാത്തന്നൂർ എസ്.ഐ വിനു, പരവൂർ എസ്.ഐ വിഷ്ണു സജീവ്, പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽകുമാർ, കെ.പി.എ.ജോയിന്റ് സെക്രട്ടറി രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ ട്രഷറർ എസ്. മനു സ്വാഗതവും ചാത്തന്നൂർ എസ്. ഐ ജി. ഗോപകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |