തിരുവനന്തപുരം: കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് പി.എം.ജി ലൂർദ്ദ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും സമ്മേളനവും നടക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ മുഖ്യാതിഥിയാകും.മന്ത്രി കെ.എൻ.ബാലഗോപാൽ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം,മുൻ എം.പി കെ.മുരളീധരൻ,വി.കെ.പ്രശാന്ത് എം.എൽ.എ,മാർത്തോമ്മ ബിഷപ് ഐസക്ക് മാർ ഫീലക്സിനോസ്,ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,പാളയം ഇമാം വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ സംസാരിക്കും.വികാരി ജനറാൾ ഫാ.ജോൺ തെക്കേക്കര, ഫാ.റ്റോൺ പൊന്നാറ്റിൽ, ഫാ.മാത്യു മരങ്ങാട്ട്, സേവ്യർ സെബാസ്റ്റ്യൻ അനുഗ്രഹ്, ജോയി ജോസഫ് ചെന്നിക്കര, വർഗീസ്.കെ.ജെ.ചുള്ളിക്കൽ, സാജു തോമസ് മാത്യു ഇല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |