സൊനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം
നികിത റോയ്" മേയ് 30 ന് തിയേറ്ററുകളിൽ.
കുഷ് എസ്. സിൻഹ സംവിധാനം ചെയ്ത ചിത്രം, നിഗൂഢത, മാനസിക പിരിമുറുക്കം, മനുഷ്യ ദുർബലത എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങി സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു. കൗതുകകരമായ പ്രമേയം, ശക്തമായ ഒരു കൂട്ടുകെട്ട്, വ്യത്യസ്തമായ കഥാഖ്യാന ശൈലി എന്നിവയാൽ, "നികിത റോയ്" ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ത്രില്ലറുകളിൽ ഒന്നായി മാറും എന്നാണ് വിലയിരുത്തൽ. പ്രശസ്ത ത്രില്ലർ എഴുത്തുകാരൻ പവൻ കിർപലാനിയാണ് കഥയും തിരക്കഥയും .എൻവിബി ഫിലിംസിന്റെ ബാനറിൽ നിക്കി, വിക്കി ഭഗ്നാനി എന്നിവർ ചേർന്നാണ് നിർമ്മാണം. ആനന്ദ് മേത്ത, പ്രകാശ് നന്ദ് ബിജ്ലാനി, ശക്തി ഭട്നഗർ, മെഹ്നാസ് ഷെയ്ഖ്, പ്രേം രാജ് ജോഷി എന്നിവർ സഹനിർമ്മാതാക്കളാണ്. പി.ആർ. ഒ - ശബരി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |